
കാസർകോട്: പലസ്തീൻ പതാക നോട്ടുബുക്കില്‍ വരച്ച വിദ്യാർത്ഥികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂർ ജിഎച്ച്എസ്എസ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്.
രക്ഷിതാക്കള്‍ സ്കൂളില്‍ എത്തിയതോടെയാണ് വിദ്യാർത്ഥികളെ സ്കൂളില്‍ കയറ്റിത്. വിഷയത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്ന ആവിശ്യവുമായി എസ്.എഫ്.ഐ-എം.എസ്.എഫ്. രംഗത്തെത്തി. മുൻപ് കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ കലോത്സവത്തില്‍ ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം തടഞ്ഞത് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
പിന്നീട് വിദ്യഭ്യാസ വകുപ്പ് വിഷയത്തില്‍ ഇടപെടുകയും മൈം അതേ വേദിയില്‍ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. സംഘ്പരിവാർ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാർ, സുപ്രീത് എന്നിവർക്ക് പിന്തുണയുമായി യുവമോർച്ച സ്കൂളിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


