Spread the love

കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തില്‍ പൊലീസിനുനേരെ സ്‌ഫോടക വസ്തുവെറിഞ്ഞ കേസില്‍ അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റില്‍.

video
play-sharp-fill

സംഘർഷ സമയത്ത് പൊലീസിനുനേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന എല്‍ഡിഎഫ് ആരോപണത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിക്കുകയും കേസെടുക്കുകയുമായിരുന്നു.

ജീവന് അപായം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പൊലീസുകാർക്കിടയില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് യുഡിഎഫ് പ്രവർത്തകർ പൊലീസിനുനേരെ കുപ്പി എറിയുന്നത് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
പൊട്ടിത്തെറി നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.