ആലപ്പുഴയിൽ ലഹരിവേട്ട; ഹൈബ്രിഡ് കഞ്ചാവുമായി അഭിഭാഷകയും മകനും പിടിയിൽ;

Spread the love

ആലപ്പുഴ: ആലപ്പുഴയിലെ ലഹരിവേട്ടയിൽ അഭിഭാഷകയും മകനും അറസ്റ്റിൽ. അഡ്വ.സത്യമോൾ, മകൻ 19 വയസ്സുകാരൻ സൗരവ് ജിത്ത് എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.

video
play-sharp-fill

കരുമാടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവും ഒഡീഷ കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തത്. രാവിലെ വാഹന പരിശോധനയ്ക്കിടെ ഇവരുടെ കാറിൽ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടർന്നായിരുന്നു വീട്ടിൽ പരിശോധന.