രാജ്യം ഭരിക്കുന്നത് മോദിയും ബിജെപിയുമാണ്; എന്നാൽ തലയ്ക്കു ബോധം നഷ്ടപ്പെട്ട ഏതവനാണ് ഇപ്പോൾ സെൻസർ ബോർഡിൽ എന്നാണ് സംശയം : അഖിൽ മാരാർ

Spread the love

ഷെയ്ൻ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് നേരെ സെൻസർ ബോർഡിന്റെ കടുംവെട്ടില്‍ പ്രതികരണവുമായി മുൻ ബിഗ്‌ബോസ്സ് ജേതാവും നടനും സംവിധായകനുമായ അഖില്‍ മാരാർ.തന്റെ സിനിമയായിരുന്നെങ്കില്‍ ഒരിക്കലും സെൻസർ കിട്ടില്ലെന്നും അത് സിനിമ കണ്ടവർക്കറിയാമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

video
play-sharp-fill

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

“ആദ്യമേ പറയട്ടെ ആരെയും ബോധപൂർവം ആക്ഷേപിക്കാനല്ല കേരള രാഷ്ട്രീയത്തിലെ രസകരമായ സംഭവങ്ങളെ സരസമായി അവതരിപ്പിക്കുക മാത്രമാണ് ഒരു താത്വിക അവലോകനം…എല്ലാവർക്കും ആവശ്യത്തിനുള്ള കൊട്ട് കൊടുത്തു ശെരിയുടെ പക്ഷം ചേരാനാണ് അന്നും ഇന്നും ഞാൻ ശ്രമിച്ചിട്ടുള്ളത് ❤️

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലർക്കും സിനിമ ദഹിക്കാതെ പോയത് വിമര്ശനങ്ങൾ ഉൾകൊള്ളാൻ കഴിയാതിരുന്നത് കൊണ്ടാണ്..
ജാനകി എന്ന പേരിനു സെൻസർ നിഷേധിച്ച സെൻസർ ബോർഡ്, ഇപ്പോൾ ധ്വജ പ്രണാമം, ബീഫ് ബിരിയാണി എന്നുപയോഗിച്ചത് മാറ്റണം എന്ന് പറയുമ്പോൾ എന്റെ സിനിമ ഇന്നിറങ്ങിയാൽ ഒരിക്കലും സെൻസർ കിട്ടില്ല എന്ന് പടം കണ്ടവർക്ക് അറിയാം അല്ലാത്തവർ ഈ ക്ലിപ്പുകൾ കണ്ട് നോക്കു…

അന്നും രാജ്യം ഭരിക്കുന്നത് മോദിയും ബിജെപിയുമാണ് എന്നാൽ തലയ്ക്കു ബോധം നഷ്ടപ്പെട്ട ഏതവനാണ് ഇപ്പോൾ സെൻസർ ബോർഡിൽ എന്നാണ് സംശയം.”