തൃശ്ശൂരിൽ കാറടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു

Spread the love

തൃശൂർ :  മറ്റത്തൂർ ഇത്തുപ്പാടത്ത് കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 17കാരി മരിച്ചു.

video
play-sharp-fill

ഇത്തുപ്പാടം സ്വദേശി ഷാജിയുടെ മകൾ നിരഞ്ജനയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഇത്തുപ്പാടം ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം.

ട്യൂഷന് പോകാൻ ബസ് കാത്തു നിൽക്കുന്നതിനിടെ എതിർദിശയിൽ നിന്ന് നിയന്ത്രണം വിട്ടുവന്ന കാർ നിരഞ്ജനയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിരഞ്ജന തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടകര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ‌്‌ടു വിദ്യാർഥിനിയാണ്.

അപകടത്തിനിടയായ കാർ വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.