video
play-sharp-fill

ഗർഭിണിയേയും വെറുതേ വിടില്ല ; കണ്ണിൽ മുളകുപൊടി വിതറി മാല മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

ഗർഭിണിയേയും വെറുതേ വിടില്ല ; കണ്ണിൽ മുളകുപൊടി വിതറി മാല മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

വിതുര: ഗർഭിണിയുടെ കണ്ണിൽ മുളക് പൊടി വിതറി മാല മോഷ്ടിച്ച മൂന്നു പേർ അറസ്റ്റിൽ. എട്ട് മാസമായ ഗർഭിണിയുടെ കണ്ണിൽ മുളക് പൊടി വിതറിയശേഷം മൂന്നര പവന്റെ താലി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. എസ് സിത്തു (21), മിഥുൻ എസ് നായർ (21), എം ഉമ്മർഫറൂക്ക് (21) എന്നിവരാണ് അറസ്റ്റിലായത്. ജുലൈ ഒന്നിന് വിതുര-പേപ്പാറ റൂട്ടിൽ കുട്ടപ്പാറയ്ക്ക് സമീപമായിരുന്നു സംഭവം. തൊളിക്കോട് പരപ്പാറ മാങ്കാട് തടത്തരികത്ത് വീട്ടിൽ ശ്രുതി(26) യുടെ മാലയാണ് മോഷ്ടിച്ചത്.ശ്രുതിയും കൂട്ടുകാരി മോളിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞു നിർത്തി ബൈക്കിൽ മുഖം മൂടി ധരിച്ച് എത്തിയ രണ്ട് യുവാക്കൽ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. വിതുര മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, വീട്ടമ്മയെ വിശദമായി ചോദ്യം ചെയ്തും, ഫോൺ കോൾ ഡീറ്റെയിൽസും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു.