
കോട്ടയം: കുട്ടികളുടെ ഇഷ്ട വിഭവമാണ് കുക്കീസ്. വളരെ എളുപ്പത്തില്‍ രുചികരമായ കുക്കീസ് തയ്യാറാക്കുന്നതെങ്ങനെയാണെന്ന് നോക്കിയാലോ.
ഇനി കഴിക്കാൻ തോന്നുമ്പോള്‍ പുറത്ത് നിന്ന് വാങ്ങേണ്ടി വരില്ല.
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപ്പില്ലാത്ത ബട്ടര്‍ – 1 ടേബിള്‍സ്പൂണ്‍
പഞ്ചസാര – 1 ടേബിള്‍സ്പൂണ്‍
ബ്രൗണ്‍ ഷുഗർ – 1 ടേബിള്‍സ്പൂണ്‍
വാനില എസ്സൻസ് – 1/4 ടീസ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
മൈദ – 2 ടേബിള്‍സ്പൂണ്‍
ചോക്ലേറ്റ് ചിപ്സ് – 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ബട്ടര്‍ നന്നായി ഉരുക്കിയെടുക്കുക. അതിലേക്ക് പഞ്ചസാരയും ബ്രൗണ്‍ ഷുഗറും ചേർത്ത് നന്നായി ഇളക്കുക. പിന്നീട് വാനില എസ്സൻസും ഒരു നുള്ള് ഉപ്പും അതിലേക്ക് മൈദയും ചേർത്ത് യോജിപ്പിക്കുക. അവസാനമായി ചോക്ലേറ്റ് ചിപ്സ് ചേർക്കുക. ഈ മിശ്രിതം ചെറിയ സ്പൂണ്‍ ഉപയോഗിച്ചുകൊണ്ട് ഓവണില്‍ ഉപയോഗിക്കാൻ കഴിയുന്ന പരന്ന പാത്രത്തിലേക്ക് ഓരോ തവണ ഒഴിക്കുക. മിശ്രിതം പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാൻ നിശ്ചിത അകലത്തില്‍ വേണം ഒഴിക്കാൻ. ശേഷം ഇത് 45-60 സെക്കൻഡ് വരെ മൈക്രോവേവ് ചെയ്യുതെടുത്ത് കഴിഞ്ഞ്. തണുത്തതിനുശേഷം കഴിക്കാവുന്നതാണ്.



