സുപ്രിം കോടതി നിർദേശം കേട്ടു ; പഠിച്ചു മിടുക്കിയായ് ഹാദിയ ഡോക്ടറായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കേരളത്തിൽ വലിയ ചർച്ചയായ വിഷയമായിരുന്നു ഹാദിയയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ. ഹാദിയയുടെ മതം മാറ്റവും വീട്ടു തടങ്കലും അവസാനം സുപ്രീം കോടതി വിധിയുമെല്ലാം വാർത്തകളായി. ഒടുവിൽ വിജയം ഹാദിയയ്ക്കൊപ്പമായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് മറ്റൊരു സംഭവമാണ്. പഠനം പൂർത്തിയാക്കിയ ഹാദിയ ഇപ്പോൾ സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ചിരിക്കുകയാണ്. വിവാദങ്ങൾ കത്തി നിൽക്കെ ‘പഠിച്ച് മിടുക്കിയാകണം’ എന്ന് സുപ്രീം കോടതിയും സൂചിപ്പിച്ചിരുന്നു.മലപ്പുറത്ത് കോട്ടയ്ക്കൽ റോഡിലാണ് ഹോമിയോപതിക്ക് ക്ലിനിക്ക് ഹാദിയ ആരംഭിച്ചത്. ഡോക്ടർ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാനാണ് ഈ സന്തോഷം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.