Spread the love

ഏഷ്യ കപ്പില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ഫൈനല്‍. ബംഗ്ലദേശിനെ 11 റണ്‍സിന് തോല്‍പിച്ചാണ് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയത്. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന് 124 റണ്‍സ് മാത്രമാണ് നേടാനായത്. 17 എഡിഷനിടെ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യ കപ്പ് ഫൈനലില്‍ നേര്‍ക്കുനേരെത്തുന്നത്.

video
play-sharp-fill

പേസ് ബോളര്‍മാരുടെ മികവിലാണ് ഇക്കുറി പാക്കിസ്ഥാന്റെ വിജയം. ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന് നേടാനായത് 135 റണ്‍സ് മാത്രം. ടസ്കിന്‍ അഹമ്മദ് വില്ലനായപ്പോള്‍ പാക്കിസ്ഥാന് പവര്‍പ്ലേയില്‍ നേടാനായത് വെറും 27 റണ്‍സ് രണ്ടുവിക്കറ്റും നഷ്ടം. ഏഷ്യകപ്പിന്‍റെ ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് ഇന്ത്യ–പാക് പോരാട്ടം.

23 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് പാക്ക് ടോപ് സ്കോറര്‍. 70 റണ്‍സെടുക്കുന്നതിനിടെ ആറുവിക്കറ്റ് നഷ്ടമായ പാക്കിസ്ഥാനെ വാലറ്റത്തിന്റെ പോരാട്ടമാണ് 138 റണ്‍സിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിങ്ങില്‍ ഹാരിസ് റൗഫും ഷഹീന്‍ അഫ്രീദിയും ചേര്‍ന്ന് ബംഗ്ലദേശിനെ തകര്‍ത്തു.50 റണ്‍സ് കടക്കും മുമ്പ് നാലുവിക്കറ്റ് നഷ്ടം. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സില്‍ ബംഗ്ലദേശ് ഇന്നിങ്സിന് അവസാനമായി. ഞായറാഴ്ചയാണ് ഇന്ത്യ – പാക്കിസ്ഥാന്‍ കിരീടപ്പോരാട്ടം.