ഹരിതാരവം 2k25′ കോഴാ ഫാം ഫെസ്റ്റ് :സെപ്റ്റംബർ 27 മുതൽ 30 വരെ കുറവിലങ്ങാട്ട്: കാർഷികാനുബന്ധ പ്രദർശന സ്റ്റാളുകൾ, സാംസ്കാരിക ഘോഷയാത്ര, സമ്മേളനം, സൗഹൃദ സദസ്സുകൾ, ഭക്ഷ്യമേള, കലാസന്ധ്യ, നെൽകൃഷിയിലെ അനുഭവ പരിചയം, പെറ്റ് ഷോ, അക്വേറിയം, ഫൺ ഗെയിംസ്, ലക്കി ഡ്രോ, സെൽഫി പോയിന്റുകൾ എന്നിവ സന്ദർശകർക്കായി ഫെസ്റ്റിൽ സജ്ജമാക്കിയിട്ടുണ്ട്.

Spread the love

കോട്ടയം: കുറവിലങ്ങാട് കോഴായിൽ പ്രവർത്തിക്കുന്ന സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രവും ജില്ലാ കൃഷിത്തോട്ടവും സപ്തതി വർഷത്തിലേക്ക് കടക്കുമ്പോൾ കാർഷിക വിഞ്ജാന വിനോദ വിപണന മേഖലകൾ ജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കുന്നതിനായി കോട്ടയം ജില്ലാ പഞ്ചായത്തും സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രം, പ്രാദേശിക കാർഷിക പരിശീലന കേന്ദ്രം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സെപ്തംബർ 27 മുതൽ 30 വരെ ‘ഹരിതാരവം 2k25’ എന്ന പേരിൽ കോഴാ ഫാം ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

video
play-sharp-fill

കാർഷികാനുബന്ധ പ്രദർശന സ്റ്റാളുകൾ, സാംസ്കാരിക ഘോഷയാത്ര, സമ്മേളനം, സൗഹൃദ സദസ്സുകൾ, ഭക്ഷ്യമേള, കലാസന്ധ്യ, നെൽകൃഷിയിലെ അനുഭവ പരിചയം, പെറ്റ് ഷോ, അക്വേറിയം, ഫൺ ഗെയിംസ്, ലക്കി ഡ്രോ, സെൽഫി പോയിന്റുകൾ എന്നിവ സന്ദർശകർക്കായി ഫെസ്റ്റിൽ സജ്ജമാക്കിയിട്ടുണ്ട്.

കർഷകർക്കും വിദ്യാർത്ഥികൾക്കുമുള്ള ക്വിസ്, നാടൻ പാട്ട്, ഉപന്യാസ രചന, പെൻസിൽ ഡ്രോയിഗ്, മഡ് ഗെയിംസ് തുടങ്ങിയ മത്സരങ്ങൾ, നെല്ല്, തെങ്ങ്, പച്ചക്കറി എന്നീ വിഷയങ്ങളിലുള്ള സെമിനാറുകൾ, കുട്ടികർഷക സംഗമം, രുചിക്കൂട്ട് സംഗമം, ഫാം തൊഴിലാളി ജീവനക്കാരുടെ സംഗമം, കലാവിരുന്നുകൾ മുതലായ വൈവിധ്യമാർന്ന പരിപാടികളും ഇതോടൊപ്പം നടത്തപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാം ഫെസ്റ്റ് ഉദ്ഘാടനം സെപ്തംമ്പർ 27ന് വൈകിട്ട് 4 മണിക്ക് സഹകരണ – – ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സമാപന സമ്മേളനം സെപ്തംബർ 30 വൈകിട്ട് 4ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിക്കും.

കാർഷിക പ്രദർശനങ്ങളുടെ ഉദ്ഘാടനം സെപ്തംബർ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ നിർവ്വഹിക്കുന്നതാണ്. അന്നേ ദിവസം രാവിലെ 10 മണിക്ക് കോഴാ പ്രാദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രത്തിൽ നെൽകൃഷി വിളവർദ്ധനവ് നൂതന സാങ്കേതിക വിദ്യകളിലൂടെ എന്ന വിഷയത്തിൽ കർഷകർക്കുള്ള സെമിനാറും തുടർന്ന് കപ്പ പൊളിക്കൽ കാർഷിക പ്രശ്നോത്തരി, പാചക മത്സരം,രുചിക്കൂട്ട് സംഗമം (വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കർഷകരുടെ സംഗമം) എന്നീ പരിപാടികളും വിവിധ വേദികളിലായി നടക്കുന്നതാണ്.

വൈകിട്ട് 3 ന് കുറവിലങ്ങാട് പള്ളിക്കവലയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്. വൈകീട്ട് നാലിന് ഉഴവൂർ ബ്ലോക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് അഡ്വ. മോൻസ് ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഫാം ഫെസ്റ്റ് ഉദ്ഘാടനം നിർവ്വഹിക്കുന്നതും എംപി. ശ്രീ ഫ്രാൻസിസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കായംകുളം പീപ്പിൾസ് തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന അങ്ങാടിക്കുരുവികൾ എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്.

സെപ്തംബർ 28 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ഉഴവൂർ ബ്ലോക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് ഫാം തൊഴിലാളി -ഫാം ഓഫീസർ സംഗമം (സൗഹ്യദക്കൂട്ടം) വൈക്കം എംഎൽഎ സി.കെ. ആശ അദ്ധ്യക്ഷത വഹിക്കുന്നതും എംപി ജോസ് കെ. മാണി ഉദ്ഘാടനം നിർവ്വഹിക്കുന്നതും കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.
തുടർന്ന് ഫാം തൊഴിലാളികളുടെ സാംസ്കാരിക കൂട്ടായ്മ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

സെപ്തംബർ 29 തിങ്കൾ രാവിലെ 10 മണിക്ക് കോഴാ പ്രാദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രത്തിൽ വച്ച് ശാസ്ത്രീയ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ സെമിനാറും കുട്ടികൾക്കായുള്ള ചേറ്റിലോട്ടം, ക്ലേ മോഡലിഗ്, പെൻസിൽ ഡ്രോയിഗ്, ഉപന്യാസ മത്സരം, കാർഷിക പ്രശ്നോത്തരി, മുതിർന്നവർക്കായുള്ള ചേറിലെ ഫുട്ബോൾ മത്സരവും നടത്തുന്നു. വൈകിട്ട് 3 മണിക്ക് നടക്കുന്ന കുട്ടികർഷക സംഗമത്തിന് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാലാ അദ്ധ്യക്ഷത വഹിക്കുന്നതും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ ഹേമലത പ്രേം സാഗർ ഉദ്ഘാടനം നിർവ്വഹിക്കുന്നതുമാണ്.

തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായിട്ടുള്ള കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ നാടൻ പാട്ട് മത്സരം, കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

സെപ്തംബർ 30 ചൊവ്വാ രാവിലെ 10ന് കോഴാ പ്രാദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രത്തിൽ തെങ്ങ് അധിഷ്ഠിത ബഹുവിള കൃഷിരീതികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നതും തുടർന്ന് ഞാറ് നടിൽ മത്സരവും നടത്തപ്പെടുന്നു.

വൈകിട്ട് 4 ന് നടത്തുന്ന സമാപന സമ്മേളനത്തി കേരള ഗവ.ചീഫ് വിപ്പ് ഡോ എൻ ജയരാജ് അദ്ധ്യക്ഷത വഹിക്കുന്നതും കാർഷിക വികസന കർഷക ക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും നിർവ്വഹിക്കുന്നതും കടുത്തുരുത്തി എംഎൽഎ ശ്രീ മോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.