Spread the love

സിംഗപ്പൂർ: സൂപ്പർമാർക്കറ്റില്‍ നിന്ന് 43,000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ ഇൻഫ്ലുവൻസറിന് കോടതി വിചിത്രമായ ശിക്ഷ വിധിച്ചു.  ജെനി യമാഗുച്ചിക്ക് എന്ന മുപ്പതുകാരിക്കാണ് ഇലക്‌ട്രോണിക് ടാഗ് ധരിക്കാനും രാത്രി 10 മണിക്ക് ശേഷം പുറത്തിറങ്ങരുതുമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്.

video
play-sharp-fill

ഓഗസ്റ്റ് 25ന് ഡോണ്‍ ഡോണ്‍ ഡോങ്കി സൂപ്പർമാർക്കറ്റില്‍ നിന്നാണ് ഇവർ സാധനങ്ങള്‍ മോഷ്ടിച്ചത്. സുഹൃത്ത് ലീ സ്യൂറ്റ് കീ ചെറുമൊത്ത് സൂപ്പർമാർക്കറ്റിലെത്തിയ ഇവർ, 27 സാധനങ്ങള്‍ എടുത്ത് ബില്ലടക്കാതെ കടന്നു സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു. ബ്രാകള്‍, ടോട്ട് ബാഗ്, സ്കിൻ കെയർ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് മോഷണം പോയവയില്‍ പ്രധാനപ്പെട്ടത്. സൂപ്പർമാർക്കറ്റ് ജീവനക്കാർ തന്നെയാണ് ഇവരെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജെനിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 3-ന് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ജെനിക്ക് മുൻപ് ക്രിമിനൽ കേസുകളൊന്നുമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സ്വന്തം പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ച ജെനി, ഇനി ഇത്തരം പിഴവുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകി. തുടർന്ന്, സെപ്റ്റംബർ 23-ന് കോടതി മൂന്നു മാസത്തേക്ക് ഡേ റിപ്പോർട്ടിംഗ് ഓർഡർ (DRO) അനുവദിച്ചു. ഇതിന്റെ ഭാഗമായിയാണ് ജെനിക്ക് ഇലക്‌ട്രോണിക് ടാഗ് ധരിക്കേണ്ടതും രാത്രി 10 മണി മുതൽ രാവിലെ 6 വരെ പുറത്തിറങ്ങാൻ വിലക്കുള്ളതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group