Spread the love

കോട്ടയം: നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ  ദർശനത്തിനും, ദേശീയ സംഗീത നൃത്തോത്സവം ആസ്വദിക്കുന്നതിനും വൻ ഭക്തജന തിരക്ക്.

video
play-sharp-fill

എല്ലാ ദിവസവും നവരാത്രി മണ്ഡപത്തിൽ വൈകിട്ട് ഏഴിന് ദേശീയ സംഗീത നൃത്തോത്സം അരങ്ങേറുന്നു. പിന്നണി ഗായകൻ സുധീപ് കുമാറിന്റെ സംഗീത സദസ്സ് നടന്നു. തിരുവിഴ ജി ഉല്ലാസ് – വയലിൻ, പെരുന്ന ജി ഹരികുമാർ – മൃദംഗം, പനമറ്റം അരുൺ – ഗഞ്ചിറ, കുമരകം ഗണേഷ് ഗോപാൽ – ഘട എന്നിവർ ഭാഗമായി.

സമാപന ദിവസമായ 29നു കലാക്ഷേത്ര ഹരിപത്മൻ, ശാലുമേനോൻ എന്നിവരുടെ ഭരതനാട്യം അരങ്ങേറും. നവരാത്രി മണ്ഡപത്തിൽ അന്ന് വൈകിട്ട് 6.15നു പൂജവയ്‌പ്, 30-ദുർഗാഷ്ടമി, ഒക്ടോബർ ഒന്നിന് മഹാനവമി, രണ്ടിന് വിജയദശമി നാളിൽ രാവിലെ 4ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം എന്നിവ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group