Spread the love

എറണാകുളം: സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍റെയും യൂട്യൂബർ കെ എം ഷാജഹാന്റെയും ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകും.ഇന്നലെ ഗോപാലകൃഷ്ണന്‍റെയും ഷാജഹാന്‍റെയും വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നല്‍കിയിട്ടുണ്ട്.

video
play-sharp-fill

യൂ ട്യൂബ് ചാനലിലൂടെ ഷൈനെയും വി എൻ ഉണ്ണികൃഷ്ണൻ എം എല്‍ എയും അധിക്ഷേപിച്ച്‌ വീഡിയോ ഇട്ടുവെന്നതാണ് കെ ജെ ഷൈനിന്‍റെ പരാതി. വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച ഷാജഹാന്‍റെ ഐ ഫോണ്‍ ആണ് കസ്റ്റഡിയില്‍ എടുത്തത്. യൂ ട്യൂബർ കൊണ്ടോട്ടി അബുവിനെക്കൂടി കേസില്‍ പ്രതി ചേർത്തിട്ടുണ്ട്.