വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ സംരക്ഷണം: കുമരകം മാസ്റ്റേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോട്ടയം–കുമരകം റോഡിലെ കണ്ണാടിച്ചാൽ വഴിയോരത്ത് ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു

Spread the love

കുമരകം ∶ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെ സംരക്ഷിക്കുവാൻ, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ധനസഹായത്തോടെ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.

video
play-sharp-fill

കുമരകം മാസ്റ്റേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോട്ടയം–കുമരകം റോഡിലെ കണ്ണാടിച്ചാൽ വഴിയോരത്ത് തൈകൾ നട്ടുപിടിപ്പിച്ചത്. ക്ലബ് ഭാരവാഹികളായ വിജേഷ്, സുബോധ് ജോർജ്, അനീഷ് വി എൻ, കണ്ണൻ സച്ചു, ബിനു അമ്മങ്കരി, അജിൽ എന്നിവരുടെ നേതൃത്വത്തിലാണ് തൈകൾ നട്ടത്.