
കോട്ടയം: റാഗി കഞ്ഞി വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും പോഷകഗുണങ്ങള്‍ നിറഞ്ഞതുമായ ഒരു വിഭവമാണ്. ഇത് കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഉത്തമമാണ്.
ചേരുവകള്‍
റാഗി പൊടി – 2 ടേബിള്‍സ്പൂണ്‍
വെള്ളം – 1 കപ്പ്
പാല്‍ – 1/2 കപ്പ്
ഉപ്പ്/പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ റാഗി പൊടിയും കാല്‍ കപ്പ് വെള്ളവും ചേർത്ത് കട്ടകളില്ലാതെ നന്നായി കലക്കി വെക്കുക.
ബാക്കിയുള്ള വെള്ളം ഒരു പാത്രത്തില്‍ തിളപ്പിക്കാൻ വെക്കുക.
വെള്ളം തിളച്ചു വരുമ്പോള്‍, തീ കുറച്ച ശേഷം കലക്കിവെച്ച റാഗി മിശ്രിതം ഇതിലേക്ക് ഒഴിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിശ്രിതം നന്നായി കുറുകി വരുന്നത് വരെ തുടർച്ചയായി ഇളക്കുക.
റാഗി നന്നായി വെന്ത ശേഷം പാല്‍ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
മധുരമുള്ള കഞ്ഞിയാണ് ആവശ്യമെങ്കില്‍ പഞ്ചസാര ചേർക്കുക. ഉപ്പാണ് ആവശ്യമെങ്കില്‍ അത് ചേർത്ത് നന്നായി ഇളക്കുക.
റാഗി കഞ്ഞി ചൂടോടെ വിളമ്പാം.



