വാട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്..! അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ് നടത്തുന്ന രീതി വ്യാപകമാകുന്നു; ഈ നി‌ര്‍ദേശങ്ങള്‍ പാലിക്കണം; മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്

Spread the love

തിരുവനന്തപുരം: ജനപ്രിയ സമൂഹമാധ്യമമായ വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ്.

video
play-sharp-fill

അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കല്‍, ആള്‍മാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങി നിരവധി സൈബർ കുറ്റകൃത്യങ്ങള്‍ നടത്തുകയും പൊതുജനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുകയും ചെയ്യുന്നു.

തട്ടിപ്പുകാർ സാധാരണക്കാരുടെ ഫോണില്‍ വിളിച്ച്‌ വിശ്വാസം നേടിയെടുക്കുകയോ, എസ്‌എംഎസ് /APK പോലുള്ളവ ഫോണില്‍ അയച്ചു ഒടിപി പോലുള്ള രേഖകള്‍ കൈക്കലാക്കുകയും തുടർന്ന് അക്കൗണ്ടുകള്‍ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ ലോഗിൻ ചെയ്യുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്കൗണ്ട് ഉടമ വീണ്ടും ഇൻസ്റ്റാള്‍ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തില്‍ ഒടിപി നല്‍കാൻ കഴിയാതെ 12 മുതല്‍ 24 മണിക്കൂർ വരെ വാട്സ്‌ആപ്പ് പ്രവർത്തന രഹിതമാകുന്നു. ഈ സമയം ഹാക്കർമാർ ഉടമയുടെ പേരില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ അയയ്ക്കുകയും, അപകടകരമായ APK ലിങ്കുകളും പ്രചരിപ്പിക്കുകയും ഇതിലൂടെ മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ കൂടി ഹാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു.