കൊല്ലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്ക് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം ; വീട് പൂർണമായും തകർന്നു

Spread the love

കൊല്ലം : എഴൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട ചരക്ക് ലോറി വീടിനു മുകളിലേക്ക്‌ മറിഞ്ഞ് അപകടം.

video
play-sharp-fill

കൊല്ലത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

രാത്രി 12 മണിയോടെയായിരുന്നു സംഭവം, അപകടത്തിൽ ഏഴൂർ പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീട്  പൂർണമായും തകർന്നു. ശബ്ദ‌ം കേട്ട ഉടൻ തന്നെ മകനുമായി ഫാത്തിമ വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞൊടിയിടയിലാണ് രക്ഷപ്പെട്ടതെന്ന് ഫാത്തിമ പറയുന്നു. പ്രദേശത്ത് അപകടം സ്ഥിരമാണെന്നും പ്രശ്ന പരിഹാരം വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.