കോട്ടയം തിരുവാർപ്പ് സ്വദേശിയെ കാണ്മാനില്ല ; ഫോട്ടോയിൽ കാണുന്ന ആളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുമരകം പോലീസ് സ്റ്റേഷനിലോ 9497947159, 9497980330, 04812524339 ഈ നമ്പറുകളിലോ അറിയിക്കുക

Spread the love

കോട്ടയം : തിരുവാർപ്പ് സ്വദേശിയെ കാണ്മാനില്ല. തിരുവാർപ്പ്  കാഞ്ഞിരം പി ഓയിൽ കിളിരൂർ വലിയപാടം  പുത്തൻപറമ്പിൽ വീട്ടിൽ  റെജി (48)യെയാണ് കാണാതായത്.

സെപ്റ്റംബർ എട്ടിന് ( 08/09/2025)  രാവിലെ 8 മണിയോടുകൂടി കിളിരൂർ പാടം ഭാഗത്തുള്ള വീട്ടിൽ നിന്നാണ് ഇയാളെ കാണാതായത്.

അടയാളവിവരം 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണാതാവുമ്പോൾ ചെങ്കൽ കളർ കോളർ ഇല്ലാത്ത ബനിയനും പച്ച കളർ മുണ്ടും വേഷം,കയ്യിൽ സ്റ്റീൽ മോതിരം ധരിച്ചിട്ടുണ്ട്, മുടി പറ്റെ വെട്ടിയിരിക്കുന്നു ഉദ്ദേശം 5.5″ ഇഞ്ച് ഉയരം, കറുത്ത നിറം, തടിച്ച ശരീരം.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുമരകം പോലീസ് സ്റ്റേഷനിലോ  9497947159, 9497980330, 04812524339 ഈ നമ്പറുകളിലോ അറിയിക്കുക.