
ബ്രെക്ക്ഫാസ്റ്റിന് പാലപ്പം കിട്ടിയാൽ അടിപൊളിയായിരിക്കും അല്ലെ? പഞ്ഞിപോലുള്ള പാലപ്പം ഉണ്ടാക്കിയാലോ? വളരെ സിംപിള്‍ ആയി ഉണ്ടാക്കാവുന്ന ഒരു പാലപ്പം റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
അരിപ്പൊടി -4 കപ്പ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവ – കാല്‍ കപ്പ്
പാല്‍ – ഒന്നര കപ്പ്
പഞ്ചസാര – ആവശ്യത്തിന്
യീസ്റ്റ് -1 ടീസ്പൂണ്‍
വെള്ളം -ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിപൊടി മയത്തില്‍ കുഴക്കുക. റവ വെള്ളം ഒഴിച്ച് തിളപ്പിച്ച് ചെറു ചൂടോടെ അര കപ്പ് പാലും ഒരു ഡിസോർട്ട് സ്പൂണ്‍ പഞ്ചസാരയും യീസ്റ്റും അരി മാവില്‍ ചേർത്ത് അയവില്‍ കലക്കുക. ഒരു രാത്രി വെച്ച ശേഷം പിറ്റേന്ന് രാവിലെ ഒരു കപ്പു പാലും ബാക്കി പഞ്ചസാരയും ഉപ്പും ചേർത്ത് കലക്കി അപ്പം ഉണ്ടാക്കി എടുക്കാം. അപ്പം ഇഷ്ട്ടമുള്ള കറി കൂട്ടി കഴിക്കാം.







