മകളുടെ വിവാഹം നടക്കാത്തത് പൈശാചിക ശക്തികളുടെ സമ്മർദം മൂലം: ശാപം മാറാൻ അമ്മ മകൾക്ക് ഭക്ഷണത്തിനൊപ്പം അരച്ചു നൽകിയത് കൃപാസനംപത്രം; വിഷാംശം ഉള്ളിൽച്ചെന്ന മകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
സ്വന്തം ലേഖകൻ
ചേർത്തല: മകളുടെ വിവാഹം നടക്കാത്തതിന്റെ ശാപം മാറ്റാൻ കൃപാസനം പത്രം അരച്ച് ഭക്ഷണത്തിൽ കലർത്തി നൽകി മാതാവ്. ഭക്ഷണത്തിനൊപ്പം കൃപാസനം പത്രം അരച്ച് കലക്കി മാതാവ് നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിലായി. ചേർത്തല തൃച്ചാറ്റുകുളത്താണ്് മകളുടെ വിവാഹം നടക്കാൻ മകളറിയാതെ ‘അമ്മ കൃപാസനം അരച്ചുകൊടുത്തത്. വിശ്വാസി യെങ്കിലും ഇത്തരത്തിലെ ധ്യാനങ്ങളിലും, അന്ധവിശ്വാസങ്ങളിലും താല്പര്യമില്ലാത്ത മകൾ അമ്മ പറഞ്ഞിട്ടും ധ്യാനത്തിന് തയ്യാറായില്ല. അമ്മ പലതവണ പറഞ്ഞിട്ടും ജോസഫ് അച്ഛൻറെ മദ്ധ്യസ്ഥതയിൽ കർത്താവുമായി ഉടമ്പടി ഒപ്പിടാൻ പോകാതിരുന്നതിനാൽ മക്കൾക്കുവേണ്ടി അമ്മ ഉടമ്പടി എടുക്കുകയായിരുന്നു.
കുടുംബശ്രീയിൽനിന്ന് കടമെടുത്ത് ഉടമ്പടി പ്രകാരം 2000 രൂപയ്ക്കുള്ള ”കൃപാസനം ‘ പത്രം വാങ്ങിയ അമ്മ കഴിഞ്ഞ ഒരാഴ്ച്ചയായി ആ പത്രത്തിൽനിന്ന് ഓരോന്ന് വെള്ളത്തിലിട്ട് കുതിർത്ത് ദോശയിലും ചമ്മന്തിയിലും കറികളിലുമൊക്കെ അരച്ചുകൊടുത്ത് അച്ചടിമഷിയും പേപ്പറും തീറ്റിച്ചുകൊണ്ടിരിക്കുകയായിരുന്നു.27 വയസുള്ള മകളുടെ വിവാഹം വൈകിയത് എന്തൊക്കെയോ പൈശാചിക ബന്ധനകളുടെ ഫലമായിട്ടാണെന്നും എന്നാൽ ആകെട്ടുകളെല്ലാം ആദ്യം ഉടമ്പടിവെച്ച് പ്രാർത്ഥിച്ച ദിവസം തന്നെ ജോസഫ് അച്ചൻ അഴിച്ചെന്നും അവരെ വിശ്വസിപ്പിച്ച് കൃപാസനം പത്രം വാങ്ങാൻ നിർബന്ധിക്കുകയായിരുന്നു.
2000 രൂപയുടെ കൃപാസനം പത്രം അവർക്ക് വെഞ്ചരിച്ചു നൽകി.അച്ചന്റെ പ്രാർത്ഥനയുടെ ശക്തിമുഴുവൻ ആവാഹിച്ച് നൽകിയ കൃപാസനത്തിലെ വചനങ്ങൾക്ക് ശക്തിയുണ്ടെന്നും അത് ചുളുവിൽ അങ്ങനെ അയൽവക്കക്കാർക്കു കൊടുക്കണ്ട എന്ന് തീരുമാനിച്ച ‘അമ്മ അതുമുഴുവൻ അരച്ച് മകൾക്ക് തന്നെ കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടുദിവസമായി ശരീരത്തിൽ ചൊറിച്ചിലും മനംപുരട്ടലുമൊക്കെ അനുഭവപ്പെട്ട പെൺകുട്ടി ശാരീരിക അസ്വസ്ഥത വർദ്ദിച്ചതോടെ ആദ്യം അരൂക്കുറ്റി ആശുപത്രിയിലും പിന്നീട് ചേർത്തല ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമാണ് ഫുഡ് പോയ്‌സൺ ആണ് ചൊറിച്ചിലിനും ഛർദ്ദിയ്ക്കും കാരണമെന്ന് മനസിലാക്കിയത്. രണ്ടു ദിവസമായി ഭക്ഷണത്തിൽ രുചിവ്യത്യാസം അനുഭവപ്പെടുന്നത് മകൾ ചോദിച്ചിരുന്നെങ്കിലും അമ്മ അപ്പോഴെല്ലാം വെളിച്ചെണ്ണയ്ക്ക് പകരം സപ്ലൈകോയിൽനിന്ന് കിട്ടുന്ന സൂര്യകാന്തി എണ്ണയാണ് ഉപയോഗിച്ചതെന്നും അതുകൊണ്ടാണെന്നും അതിന് വെളിച്ചെണ്ണയുടെ പകുതി വിലയേ ഉള്ളൂ എന്നും പറഞ്ഞു നുണപറയുകയായിരുന്നു. മകൾ ആശുപത്രിയിലാകുകയും ഫുഡ് പോയിസൺ ആണെന്ന് ഡോക്റ്റർ കണ്ടുപിടിക്കുകയും ചെയ്തതോടെ അവസാനം അമ്മ സത്യം തുറന്നുപറയുകയായിരുന്നു.
ആശുപത്രി വിട്ടശേഷം താൻ പൊലീസിൽ പരാതിനൽകുമെന്ന് യുവതി പറഞ്ഞു.