മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാവുന്ന ഒരു ബട്ടൂര റെസിപ്പി നോക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

Spread the love

കോട്ടയം: നല്ല കിടിലൻ സ്വാദില്‍ മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാവുന്ന ബട്ടൂര റെസിപ്പി നോക്കിയാലോ?
എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

മൈദ -1 കപ്പ്
ഗോതമ്പ് പൊടി – 1/2 കപ്പ്
തൈര് – 1/2 കപ്പ്
പാല്‍ – 1/4 ഗ്ലാസ്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – 1 ടീസ്പൂണ്‍
യീസ്റ്റ് – 1/2 ടീസ്പൂണ്‍
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൈര്, കുറച്ചു പാല്‍ എന്നിവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്കു പഞ്ചസാര, ഉപ്പ്, യീസ്റ്റ്, എണ്ണ എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. മൈദ, ഗോതമ്പ് പൊടി എന്നിവ അരിച്ച്‌ എടുത്ത ശേഷം തൈര്, പാല്‍ മിക്‌സിലേക്കു ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചു കുഴച്ചെടുക്കുക. അതിനുശേഷം മുകളില്‍ കുറച്ചു എണ്ണ തടവി ഒരു നനഞ്ഞ തുണി വച്ചു മൂടി വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം എടുത്തു ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. ശേഷം പരത്തി എണ്ണയിലിട്ട് ഇട്ടു വറുത്തെടുക്കാം.