Spread the love

കോട്ടയം:ഫോണ്‍ ചെയ്യാനെന്ന വ്യാജേന വഴിയരികില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്നുകളഞ്ഞ പ്രതി പിടിയിൽ.ഏറണാകുളം സ്വദേശി അജിത്ത് കെ.എസ് എന്ന അരുൺ (21) ആണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

പ്രതിയെ ചോദ്യം ചെയ്തതില്‍ മൊബൈൽ ഫോൺ പ്രതിയുടെ ഭാര്യ വീടിന് സമീപത്തെ പുരയിടത്തിൽ ഒളിപ്പിച്ചതായി പറഞ്ഞു. വൈക്കം ഡി വൈ എസ് പി വിജയൻ റ്റി ബി യുടെ നിർദേശം പ്രകാരം എസ് എച്ച്ഒ വിപിൻ ചന്ദ്രന്‍റെ നേതൃത്വത്തിൽ എസ്ഐ ജയകുമാർ കെ ജി, എസ് ഐ സുധീരൻ, എഎസ്ഐ സുജമോൾ, SCPO രാജേഷ്‌കുമാർ, ശ്യാംകുമാർ എസ്, സി.പി.ഒ അരുൺ പ്രകാശ്, സുജീഷ്, അനീഷ് കെ കെ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു