കുട്ടികൾ അനാരോഗ്യകരമായ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നു; അബൂദബിയിലെ സ്കൂളുകളില്‍ ഫുഡ് ഡെലിവറിക്ക് വിലക്ക്

Spread the love

അബൂദാബി: അബൂദബിയിലെ സ്കൂളുകളില്‍ ഫുഡ് ഡെലിവറിക്ക് വിലക്ക് ഏർപ്പെടുത്തി. സ്കൂളിന് പുറത്തു നിന്ന് വിദ്യാർത്ഥികള്‍ അനാരോഗ്യകരമായ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് തടയുന്നതിനാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിദ്യാഭ്യാസ അതോറിറ്റിയായ അഡെകിന്റേതാണ് തീരുമാനം.

video
play-sharp-fill

ഈമാസം 25 ന് അവധിക്കാലം കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ട ആരോഗ്യകരമായ ഭക്ഷണത്തെ കുറിച്ച്‌ നിർദേശങ്ങള്‍ വിദ്യാലയങ്ങള്‍ രക്ഷിതാക്കള്‍ക്ക് മൊബൈല്‍ സന്ദേശങ്ങളായി കൈമാറിയിട്ടുണ്ട്.

44 ശതമാനം വിദ്യാർഥികളും സ്‌കൂള്‍ ലഞ്ച് ബോക്‌സുകളില്‍ അനാരോഗ്യകരമായ ഭക്ഷണമാണ് കൊണ്ടുപോകുന്നതെന്ന് ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും പറയുന്നു. ഇതിലൂടെ അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിപ്‌സ്, സോഫ്റ്റ് ഡ്രിങ്കുകള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയവക്കെതിരെ സ്‌കൂളുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും ഏകാഗ്രതയും ഓർമശക്തിയും വർധിപ്പിക്കാനും ശരിയായ പോഷകാഹാരം സഹായിക്കുമെന്ന് സ്‌കൂളുകള്‍ നല്‍കുന്ന സന്ദേശത്തില്‍ പറയുന്നു. കൂടാതെ ലഞ്ച് ബോക്‌സുകള്‍ സുരക്ഷിതമായ മെറ്റീരിയല്‍ കൊണ്ട് നിർമിക്കണമെന്നും വ്യത്യസ്ത അറകളുള്ളവയായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.