ശരിയായ ആഹാരം, ശരിയായ ആരോഗ്യം; നല്ല ആരോഗ്യത്തിന് നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട 7 പച്ചക്കറികള്‍

Spread the love

നമ്മൾ കഴിക്കുന്ന ഭക്ഷണം എത്രത്തോളം പോഷക ഗുണങ്ങളടങ്ങിയതാണെന്ന കാര്യം ശ്രദ്ധിക്കാറുണ്ടോ. ഭക്ഷണം കൃത്യമായി കഴിച്ചതുകൊണ്ട് മാത്രം നല്ല ആരോഗ്യം ലഭിക്കണമെന്നില്ല.

video
play-sharp-fill

അതുകൊണ്ടുതന്നെ ശരിയായ അളവില്‍ നല്ല പോഷക ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കാനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളും അവയുടെ ഗുണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

1. ചീര
ചീര കഴിക്കുന്നത് നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നു. ഇതില്‍ അയണ്‍, മഗ്നീഷ്യം, സസ്യ സംയുക്തങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ചീര പ്രതിരോധ ശേഷിയും, ഊർജ്ജവും വർധിപ്പിക്കുകയും അവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. തക്കാളി
തക്കാളിയില്‍ ധാരാളം ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും, ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. തിളക്കമുള്ള ചർമ്മം ലഭിക്കാനും തക്കാളി കഴിക്കാവുന്നതാണ്.

3. ബ്രൊക്കോളി
ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിൻ സി, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി കഴിക്കുന്നത് ഹൃദയ, ക്യാൻസർ സംബന്ധമായ രോഗങ്ങള്‍ നിന്നും സംരക്ഷണം ലഭിക്കുന്നു.

4. ക്യാരറ്റ്
ബീറ്റ കരോട്ടിൻ ധാരാളം ക്യാരറ്റിലുണ്ട്. കാഴ്ച ശക്തി വർധിപ്പിക്കുവാനും, തിളങ്ങുന്ന ചർമ്മം ലഭിക്കാനും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്.

5. മധുര കിഴങ്ങ്
ഫൈബർ, വിറ്റാമിൻ എ, പൊട്ടാസ്യം എന്നിവയാല്‍ സമ്ബുഷ്ടമാണ് മധുര കിഴങ്ങ്. ഇത് ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തുകയും രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

6. കോളിഫ്ലവർ
ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വീക്കം കുറയ്ക്കുവാനും കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കോളിഫ്ലവർ കഴിക്കുന്നത് നല്ലതാണ്.

7. വെളുത്തുള്ളി
പ്രകൃതിദത്ത ആന്റിബാക്റ്റീരിയല്‍ സംയുക്തങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വർധിപ്പിക്കുകയും, രക്ത സമ്മർദ്ദത്തെ കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.