ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വിവരം പുറത്തറിഞ്ഞത് ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങില്‍; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍.

video
play-sharp-fill

പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. 2022ലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. എന്നാല്‍ പീഡന വിവരം ഇപ്പോളാണ് പുറത്തറിയുന്നത്.

ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. ഒന്നിലധികം തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്യൂഷൻ ക്ലാസ്സില്‍ പോകുമ്പോഴായിരുന്നു പീഡനം. സംഭവത്തെ തുടർന്ന് കുട്ടി മാനസിക സമർദ്ദത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുട്ടി കൗണ്‍സിലിങ്ങിന് വിധേയയായത്. പിന്നാലെ ചൈല്‍ഡ് ലൈന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.