
കോഴഞ്ചേരി : അക്ഷര നഗരിയുടെ മുത്താണ് അച്ചായൻസ് ഗോൾഡും ടോണി വർക്കിച്ചനും…
കോട്ടയത്തെ ജ്വല്ലറി ഗ്രൂപ്പെന്നതിലുപരി ജനഹൃദയങ്ങളിൽ ചേക്കേറിയ കോട്ടയത്തിന്റെ സ്വന്തം സ്ഥാപനം… അതിനു ഒന്നുകൂടി മാറ്റ് കൂട്ടാൻ അച്ചായൻസ് ഗോൾഡിൻ്റെ ഇരുപത്തിയെട്ടാമത്തെ ഷോറൂം കോഴഞ്ചേരി വൺവേ റോഡിൽ ജെനീസിസ് ടവറിൽ ഓഗസ്റ്റ് 17 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ പ്രവർത്തനം ആരംഭിക്കുകയാണ്.
കേരളത്തിനകത്തും പുറത്തും ഒരു പോലെ ആരാധകരെ സ്വന്തമാക്കിയ പ്രശസ്ത നടി ഭാവനയും അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും ചേർന്നാണ് ഷോറൂമിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്… കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ജനഹൃദയങ്ങളിൽ അച്ചായൻസ് ഗോൾഡിന്റെ തട്ട് ഒരുപടി മുകളിൽ തന്നെയാണ്.. അച്ചായൻസ് ഗോൾഡിന്റെ ഏതൊരു പരിപാടിയും സ്വന്തമെന്നപോലെ മലയാളികൾ ഏറ്റെടുക്കും.
കോഴഞ്ചേരി ഷോറൂമിൻ്റെ ഉദ്ഘാടനവും ആഘോഷപൂരമാണ്.
ജങ്ങൾക്ക് അച്ചായൻസ് ഗോൾഡ് ഇത്രയും പ്രിയപ്പെട്ടതാക്കിയത് ഉടമ ടോണി വർക്കിച്ചന്റെ കാരുണ്യമനസ് തന്നെയാണ്..ജനങ്ങളുടെ എന്ത് ആവശ്യത്തിനും ഓടിയെത്തുന്നവൻ.. ജാതിമത ഭേദമന്യേ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന കാരുണ്യാവാൻ….
ജനങ്ങൾക്ക് ടോണി വർക്കിച്ചൻ സ്വന്തം സഹോദരനും കുടുംബാഗവുമൊക്കെയാണ്..
തന്റെ ജൂവലറികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ടോണി വർക്കിച്ചൻ നീക്കിവെക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ ഷോറൂമും ജനങ്ങൾക്ക് വേണ്ടി തന്നെയാണ്..
സാമൂഹ്യ സേവന രംഗത്ത് എന്നും മുന്നിട്ട് നിൽക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ടോണി വർക്കിച്ചൻ.തന്റെ വരുമാനത്തിന്റെ ഏറിയ പങ്കും പാവങ്ങൾക്കായി മാറ്റിവെക്കുന്ന ഈ നന്മമരം മറ്റുള്ളവർക്ക് മാതൃകയാണ്.
കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ഇരുപത്തിഴേയോളം ഷോറൂമുകളാണ് അച്ചായൻസ് ഗോൾഡിനുള്ളത്. മധ്യകേരളത്തിൽ വിവിധ ജില്ലകളിലായി അഞ്ച് ഷോറൂമുകൾ കൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അച്ചായൻസ് ഗ്രൂപ്പ്.
ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രിയ ഗായകൻ ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേളയും വൈകിട്ട് 6 മണി മുതൽ അച്ചായൻസ് ഗോൾഡ് കോഴഞ്ചേരി ഷോറൂമിന് മുൻപിൽ അരങ്ങേറും…..!
ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാ കോഴഞ്ചേരിക്കാരെയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറല്‍ മാനേജർ ഷിനില്‍ കുര്യനും അറിയിച്ചു.