നീന്തുന്നതിനിടെ അപകടം; ബാണാസുര സാ​ഗർ അണക്കെട്ടിലെ റിസർവോയറില്‍ യുവാവ് മുങ്ങി മരിച്ചു

Spread the love

വയനാട്:  ബാണാസുര സാ​ഗർ അണക്കെട്ടിലെ റിസർവോയറില്‍ യുവാവ് മുങ്ങി മരിച്ചു. കുറ്റ്യാംവയൽ ഉന്നതിയിലെ ശരത്ത് ആണ് മരിച്ചത്.

video
play-sharp-fill

നീന്തുന്നതിനിടെ അപകടം ഉണ്ടാകുകയായിരുന്നു. ഇയാളുടെ മൃതദേഹം കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി കണ്ടെടുത്തു. റിസർവോയറിൽ 45 അടി താഴ്ചയിൽ നിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെടുത്തത്. കൽപ്പറ്റ ഫയർഫോഴ്സിലെ സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.