
കോട്ടയം: മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗത്തില്‍ രോഗികള്‍ക്ക് ആവശ്യത്തിനു കിടക്കകളില്ലെന്ന് പരാതി.
ആന്‍ജിയോഗ്രാം ചികിത്സ ചെയ്തുവരുന്ന രോഗികള്‍ക്കാണ് കിടക്കകളില്ലാത്തത്.
ആന്‍ജിയോഗ്രാം കഴിഞ്ഞു വരുന്ന രണ്ടു രോഗികളാണ് ഇപ്പോള്‍ ഒരു ബെഡില്‍ കിടക്കുന്നത്. ഇതു രോഗികള്‍ക്കു പല ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യം വര്‍ധിപ്പിച്ചെങ്കിലേ രോഗികളുടെ ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുകയുള്ളൂ.
നിലവിലെ കാര്‍ഡിയോളജി ബ്ലോക്കിന് സമീപത്തായി 36 കോടി രൂപ ചെലവില്‍ പുതിയ കാര്‍ഡിയോളജി ബ്ലോക്കിന്റെ നിര്‍മാണം നടന്നുവരികയാണ്. ഇവിടെ പേവാര്‍ഡ് അടക്കം ഏര്‍പ്പെടുത്തുന്നുണ്ട്. ഇതു പൂർത്തിയാകുമ്പോള്‍ രോഗികള്‍ക്കുള്ള സൗകര്യം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർഡിയോളജി വിഭാഗത്തിലെന്നല്ല, ആശുപത്രിയിലെ മിക്ക വിഭാഗങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. ബെഡിന്റെ അഭാവം മൂലം കട്ടിലിന്റെ അടിയില്വരെയാണ് രോഗികള്‍ കിടക്കുന്നത്.







