
വെള്ളൂർ: ദേശീയപാതയോരത്ത് അപകടഭീഷണിയായി നിൽക്കുന്ന തേക്കുമരം വെട്ടി നീക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തകിടിയേൽ എല്‍പി സ്‌കൂളിലെ മതിലിനോടു ചേർന്നാണു മരം നില്‍ക്കുന്നത്. കൂടാതെ സമീപത്തായി ബസ് കാത്തിരിപ്പു കേന്ദ്രവുമുണ്ട്. മരംവെട്ടുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌ഇബി അധികൃതർക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
തേക്കുമരം നില്‍ക്കുന്നതിന്‍റെ ഒരു ഭാഗത്ത് മണ്ണിടിയുന്നുണ്ട്. മഴക്കാലമായതോടെ മരത്തിന്‍റെ ഈയൊരവസ്ഥ അപകടത്തിനിടയാക്കുമെന്നു നാട്ടുകാർ പറയുന്നു. 24 മണിക്കൂറും തിരക്കേറിയ റോഡരികിലാണ് ഈ ദുരിതം. കൂടാതെ മരത്തിന്‍റെ ശിഖരങ്ങള്‍ വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുന്നതും അപകടത്തിനിടയാക്കും. മരത്തിന്‍റെ നില്‍പ് സ്‌കൂളിനും ഭീഷണിയായി മാറുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


