
22 കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാനഡയില്‍ കുത്തിക്കൊലപ്പെടുത്തി. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ നിന്നുള്ള വിധി മേഘാനി എന്ന വിദ്യാര്‍ഥിയെയാണ് നയാഗ്ര മേഖലയില്‍ കൊലപ്പെടുത്തിയത്. മേയ് 15ന് നടന്ന കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി നാല് വര്‍ഷം മുമ്പാണ് വിധി കാനഡയിലെത്തിയത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈമായി ജോലിയും ചെയ്തായിരുന്നു മുന്നോട്ട് പോയിരുന്നത്. മേയ് 15ന് പട്ടാപ്പകലാണ് കത്തി ഉപയോഗിച്ച് വിധിയെ കുത്തിക്കൊലപ്പെടുത്തിയത്. വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ലെങ്കിലും മോഷണ ശ്രമത്തിനിടെ നടന്നതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുണ്ട്. കേസ് വിശദമായി അന്വേഷിക്കുകയാണെന്ന് കനേഡിയന്‍ പൊലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധിയെ കുറിച്ച് ദിവസങ്ങളായി കുടുംബത്തിന് വിവരമുണ്ടായിരുന്നില്ല. ബന്ധപ്പെടാന്‍ വഴികളില്ലാതെ നില്‍ക്കുന്നതിനിടെയാണ് എംബസി അധികൃതര്‍ വഴി മരണവാര്‍ത്തയെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.







