ഓണത്തെ വരവേറ്റ് നാളെ പിള്ളേരോണം: പണ്ടൊക്കെ ആഘോഷമെന്ന് പഴമക്കാർ: ഓണത്തിന്റെ ഒരുക്കങ്ങള്‍ ഈ ദിനം മുതലായിരുന്നു ആരംഭിച്ചിരുന്നത്.

Spread the love

കോട്ടയം: നാളെ പിള്ളേരോണം.
കര്‍ക്കടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. ചിങ്ങത്തിരുവോണം പോലെ വരില്ലെങ്കിലും സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണവും പണ്ട് ആഘോഷിച്ചിരുന്നത്.

video
play-sharp-fill

ചെറിയ പൂക്കളം ഒരുക്കുന്ന ചടങ്ങുമുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഉണ്ണിയപ്പം ഈ ദിനത്തിലെ പ്രധാന വിഭവമാണ്. പണ്ടുകാലങ്ങളില്‍ ഓണത്തിന്റെ ഒരുക്കങ്ങള്‍ ഈ ദിനം മുതലായിരുന്നു ആരംഭിച്ചിരുന്നത്.

ദുരിതവും പട്ടിണിയും തുടര്‍ച്ചയായി പെയ്യുന്ന മഴയും ഇരുട്ടും നിറഞ്ഞ കര്‍ക്കടക നാളുകളായിരുന്നു പണ്ടുകാലത്ത് ഉണ്ടായിരുന്നത്. കള്ളക്കര്‍ക്കടക മഴയെ ശപിച്ച്‌ ഉത്സാഹം നഷ്ടപ്പെട്ട് കഴിഞ്ഞുകൂടുന്ന ബാല്യങ്ങള്‍ അന്നു കാത്തിരുന്നത് പിള്ളേരോണമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരാനിരിക്കുന്ന സമൃദ്ധിക്ക് വേണ്ടി തയ്യാറാകാന്‍, മലയാള കലണ്ടറിലെ ആദ്യമാസമായ ചിങ്ങം പുലരുന്നതിനുവേണ്ടിയുള്ള കാത്തിരിപ്പ് കര്‍ക്കടകത്തിലെ തിരുവോണദിനം മുതല്‍ തുടങ്ങുമായിരുന്നു.
കുട്ടികളില്‍ ആചാരപരമായ ബോധവും സംസ്‌കാരവും വളര്‍ത്താനും ഈ ചെറിയ വലിയ ആഘോഷം ഉപകരിച്ചിരുന്നു. ഉച്ചയൂണ് കഴിഞ്ഞാല്‍ വീട്ടിലെ കാരണവര്‍ കുട്ടികള്‍ക്ക് ഓണക്കോടിയും നല്‍കുമായിരുന്നു.

ഇന്നത്തെപ്പോലെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഇല്ലാതിരുന്ന ആ കാലത്ത് കുട്ടികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമായിരുന്നു ഈ ഓണക്കോടി. അതുമായി തുന്നല്‍ക്കാരനെ തേടിയോടുന്ന കഥകളൊക്കെ ഇപ്പോള്‍ കേള്‍ക്കുമ്ബോള്‍ ഓണം സെയിലില്‍ ‘ബൈ ടു ഗെറ്റ് വണ്‍ ഫ്രീ’യില്‍ അടിച്ചു പൊളിക്കുന്ന കുട്ടികള്‍ ഇങ്ങനെയും ഒരു കാലമോ എന്ന് അത്ഭുതം കൂറുന്നു.

പഴയകാലത്ത് ഈ ദിവസം മുതല്‍ പൂവിടല്‍ തുടങ്ങുന്ന ഒരു ആചാരവും ഉണ്ടായിരുന്നു. ആദ്യദിനം ഒരു വളയത്തില്‍ തുടങ്ങി ഇരുപത്തേഴ് ദിവസം ആകുമ്ബോള്‍ ഇരുപത്തേഴ് വളയങ്ങള്‍ പൂവിടുമായിരുന്നു എന്നു പഴമക്കാരായ മുത്തശ്ശിമാര്‍ പറയുന്നു.