ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിനു സാങ്കേതിക പിന്തുണ: പാറോച്ചാൽ സ്‌പർശ് സ്‌കൂളിലെ കുട്ടികൾക്കായി സ്നേഹസ്‌പർശം പദ്ധതി

Spread the love

കോട്ടയം: പാറോച്ചാൽ സ്‌പർശ് സ്‌കൂളിലെ ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തിനു സാങ്കേതിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ‘സ്നേഹ സ്‌പർശം’ പദ്ധതിക്ക് തുടക്കമായി.

video
play-sharp-fill

കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121, കോട്ടയം ലേഡീസ് സർക്കിൾ 86 എന്നിവ എക്സെപ്ഷനൽ ലേണിങ് സൊല്യൂഷൻസുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇവിടത്തെ വിദ്യാർഥികളുടെ പഠനം എളുപ്പമാക്കുന്നതിനായി വെർജ് ടാബ്‌ലറ്റുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. 15 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group