
കോട്ടയം : പെരുവയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്. മിനുമോൻ ലൂക്കോസ് ആണ് അറസ്റ്റിലായിരിക്കുന്നത്.
പെരുവ കടുത്തുരുത്തി റോഡിൽ ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം, കടുത്തുരുത്തി ഭാഗത്ത് നിന്നും പെരുവ ഭാഗത്തേക്ക് പ്രതി ഓടിച്ചു വന്ന കാർ മരണപ്പെട്ട ശ്രീലേഖ ശ്രീകുമാർ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകട സമയത്ത് ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നതിനാല്‍ കാർ ഡ്രൈവർ മിനുമോൻ ലൂക്കോസിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് വെള്ളൂർ പോലീസ് കേസെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







