Spread the love

മലയാളികളുടെ തീൻമേശയിലെ ഒരു പ്രധാനപ്പെട്ട വിഭവമാണ് തൈര്. ശുദ്ധമായ തൈര് സ്വന്തമായി വീട്ടിൽ ഉണ്ടാക്കുന്നവരും നിരവധിയാണ്. എളുപ്പത്തിൽ ഉണ്ടാക്കാമെന്നതും രുചികരമാണെന്നതും മാത്രമല്ല അതിലുപരി നിരവധി ആരോഗ്യഗുണങ്ങളും തൈരിനുണ്ട്.

video
play-sharp-fill

ദഹനം മെച്ചപ്പെടുത്തുന്നതിനും ആമാശയത്തിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച പ്രോബയോട്ടിക്‌സ് ആണ് തൈര്. തൈര് ദിസവും കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

തൈരും പച്ചക്കറികള്‍ അല്ലെങ്കില്‍ പഴങ്ങള്‍ ചേര്‍ത്ത് സലാഡ് ആയും അല്ലാതെയുമൊക്കെ നമ്മള്‍ കഴിക്കാറുണ്ട്. ഇത് തൈരിനെ കൂടുതല്‍ പോഷകസമൃദ്ധമാക്കും. അതേസമയം, തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാംസവും മീനും
മാംസവും മീനും പോലുള്ള നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കൊപ്പവും തൈര് കഴിക്കുന്നത് പ്രശ്‌നമാണ്. ഇത് ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവു കൂട്ടും.

ഉള്ളി
തൈരില്‍ ഉള്ളിയും മുളകുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന സാലഡ് മിക്കയാളുകള്‍ക്കും ഇഷ്‌മാണ്. എന്നാല്‍ ആയുർവേദ പ്രകാരം ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം തൈര് തണുപ്പും ഉള്ളി ചൂടുമാണ്. ഇവ രണ്ടും ഒരുമിച്ച്‌ കഴിക്കുന്നത് ആമാശയത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും.

വഴുതന
വഴുതനയ്ക്ക് നേരിയ അസിഡിക് സ്വഭാവമുണ്ട്. മാത്രമല്ല, ഇത് ശരീരം ചൂടാകാന്‍ കാരണമാകും. തൈര് തണുപ്പ് ആയതിനാല്‍ ഇവ രണ്ടും ഒന്നിച്ചു കഴിക്കുന്നത് ആമാശയത്തെ ദോഷകരമായി ബാധിക്കാന്‍ കാരണമാകും.

മാമ്പഴം
രണ്ടിലും പോഷകഗുണങ്ങള്‍ ഉണ്ടെങ്കിലും മാങ്ങ ചൂടും തൈര് തണുപ്പുമാണ്. ഇത് ആമാശയത്തിലും ചര്‍മത്തിനും അസ്വസ്ഥതകള്‍ ഉണ്ടാക്കും.