Spread the love

വീടുകളുടെ നിർമാണവും താമസവും അതുപോലെതന്നെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടു നിരവധി വിശ്വാസങ്ങൾ നിലവിലുണ്ട്. ചിലർ ഇതിൽ വിശ്വസിക്കുന്നു എന്നാൽ വിശ്വാസമില്ലാത്തവരും ധാരാളമുണ്ട്.

video
play-sharp-fill

അത്തരത്തിലുള്ള ഒരു വിശ്വാസത്തെ കുറിച്ചാണ് ഇനി പറയുന്നത്. നമ്മുടെ അടുക്കളകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഉപ്പ്. ഉപ്പുമായി ബന്ധപ്പെട്ടും ചില പഴയ വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ഉപ്പ് മറ്റൊരാളിന് കടമായി നൽകരുത് എന്നുള്ള വിശ്വാസമാണ്.

ഉപഴമക്കാര്‍ പറയുന്നത്, ഉപ്പ് കടമായി കൊടുത്താൽ വീട്ടിൽ ദാരിദ്ര്യവും കലഹവും നിലനിൽക്കുമെന്നാണ്. കൂടാതെ, നെഗറ്റീവ് ഊർജത്തെ അകറ്റാൻ ഉപ്പിന് ശേഷിയുണ്ടെന്നും വിശ്വാസമുണ്ട്. ഉപ്പ് സൂക്ഷിക്കുമ്പോള്‍ അതിന് പ്രത്യേക ശ്രദ്ധ നൽകണമെന്നും, പ്ലാസ്റ്റിക് കുപ്പികളിലും സ്റ്റീൽ പാത്രങ്ങളിലുമല്ല മറിച്ച് ചില്ല് കുപ്പികളിലാണ് സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമെന്നും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃഷ്ടിദോഷം അകറ്റാൻ ഉപ്പ് ഉപയോഗിക്കാമെന്നാണ് ചിലരുടെ വിശ്വാസം. വലതുകൈയിൽ കുറച്ച് കല്ലുപ്പ് എടുത്ത്, ദൃഷ്ടിയേറ്റ വ്യക്തിയുടെ തലക്കു മുകളിൽ മൂന്നു പ്രാവശ്യം ചുറ്റിയശേഷം, ആരോടും സംസാരിക്കാതെ അതു ഒഴുക്കുവെള്ളത്തിൽ അലിയിച്ചു കളയണം. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ ദോഷം നീങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു.

നെഗറ്റീവ് ഊർജം മാറ്റാനും ഉപ്പ് ഉപകാരപ്പെടുമെന്നാണ് മറ്റൊരു വിശ്വാസം. ചുവന്ന തുണിയില്‍ മൂന്നു പിടി കല്ലുപ്പ് ഇട്ട് കിഴികെട്ടി വീട്ടിൽ സൂക്ഷിക്കുക. ഇത് നിലത്ത് വയ്ക്കാതെ, ഏകദേശം മൂന്നടി ഉയരത്തിൽ കെട്ടിയാൽ പോസിറ്റീവ് എനർജിയുണ്ടാകുമെന്ന് കരുതപ്പെടുന്നു.