ചിത്രം, കാർട്ടൂൺ വരയ്ക്കാനറിയാമോ ? കൈ നിറയെ സമ്മാനങ്ങൾ നേടാം: അഖില കേരള ശങ്കേഴ്‌സ് ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ ആഗസ്റ്റ് ഒമ്പതിനു നടത്തും.

Spread the love

കോട്ടയം: ദര്‍ശന സാംസ്‌കാരിക കേന്ദ്രവും ന്യൂഡല്‍ഹി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ശങ്കേഴ്‌സ് ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ ആഗസ്റ്റ് ഒമ്പതിനു നടത്തും.ഏഴു വിഭാഗങ്ങളിലായിട്ടാണ് മത്സരം.

video
play-sharp-fill

രാവിലെ പത്തിനു നഴ്‌സറി ക്ലാസ് മുതല്‍ നാലാംക്ലാസ് വരെയുള്ള കുട്ടികളുടെ പെയിന്‍റിംഗ് മത്സരവും സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള പ്രത്യേക കളറിംഗ് മത്സരവും കാര്‍ട്ടൂണ്‍ മത്സരവും നടക്കും.

ഉച്ചകഴിഞ്ഞു രണ്ടിനു അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളുടെ പെയിന്‍റിംഗ് മത്സരവും മുതിര്‍ന്നവര്‍ക്കുള്ള കാരിക്കേച്ചര്‍ മത്സരങ്ങളും നടക്കും. മുതിര്‍ന്നവര്‍ക്കായുള്ള കാരിക്കേച്ചര്‍ മത്സരത്തിന് പ്രായപരിധിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ വിഭാഗങ്ങളിലും ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് ന്യൂഡല്‍ഹി ബുക്ക് ട്രസ്റ്റ് വക വെള്ളി മെഡലുകളും കാഷ് അവാര്‍ഡുകളും ലഭിക്കും. കൂടാതെ മികച്ച

പെയിന്‍റിംഗിനും കാര്‍ട്ടൂണിനും ശങ്കേഴ്സ് അവാര്‍ഡും ദര്‍ശന സാംസ്‌കാരിക കേന്ദ്രവും ഡിസി ബുക്‌സും നല്‍കുന്ന ട്രോഫികളും ഓരോ ഗ്രൂപ്പിലും 25 പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ഫോണ്‍: 9447008255, 9188520400.