
കാഞ്ഞിരപ്പള്ളി : മോട്ടോർവാഹന വകുപ്പിന്റെ മോട്ടോർവാഹന വകുപ്പ് ജില്ലയിൽ നടത്തിയ വാഹന പരിശോധനയിൽ നിയമലംഘനം നടത്തിയ 22 കേസുകളിലായി 38,250 രൂപ പിഴയീടാക്കി. വാതിൽ തുറന്നിട്ട് ഓടുന്ന ബസുകളെ പിടികൂടാൻ പ്രത്യേകം നടത്തിയ പരിശോധനയിൽ ഒൻപത് ബസുകൾക്കെതിരേ നടപടി സ്വീകരിച്ചു.
2000 രൂപ വീതമാണ് പിഴയീടാക്കിയത്. നിയമലംഘനം തുടർന്നാൽ കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദുചെയ്യും.കഴിഞ്ഞ 11-ന് കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടത്ത് ഓടുന്ന ബസിൽനിന്ന് വിദ്യാർഥിനി വീണ സംഭവത്തിൽ ബസ് ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്നാണ് മോട്ടോർവാഹന വകുപ്പ് മഫ്തിയിൽ പരിശോധന കർശനമാക്കിയത്. മുണ്ടക്കയം- പുഞ്ചവയൽ റൂട്ടിൽ സമാന്തര സർവീസ് നടത്തിയിരുന്ന ഓട്ടോറിക്ഷകളും കണ്ടെത്തി പിഴശിക്ഷ നൽകി. ഈ റോഡിൽ ഓട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തുന്നുവെന്നാരോപിച്ച് ബുധനാഴ്ച ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എംവിഐമാരായ എം.കെ. മനോജ്കുമാർ, ബിനോയ് ജോസഫ്, എഎംവിഐമാരായ കെ. ജയകുമാർ, വിജോ വി.ഐസക്, രാജേഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.



