Spread the love

തിരുവനന്തപുരം : മൃഗ ജനന നിയന്ത്രണ നിയമപ്രകാരം സംസ്ഥാനത്തിലെ അമ്പതുലക്ഷത്തോളം വരുന്ന തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുകയും വാക്സിനേഷൻ നല്‍കുകയും ചെയ്യുന്നത് അപ്രായോഗികമായതിനാല്‍, പേ വിഷബാധ പരത്തുന്ന അവയെ കൊന്നൊടുക്കുകയല്ലാതെ മറ്റൊരു പരിഹാര മാർഗ്ഗമില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

video
play-sharp-fill

കേരളത്തില്‍ അഞ്ചു വർഷത്തിനുള്ളില്‍ മൂന്നു ലക്ഷത്തോളം പേരെ തെരുവ് നായ്ക്കള്‍ കടിക്കുകയും 109 പേർ മരിക്കുകയും ചെയ്തത് ഗുരുതരമായ സാമൂഹ്യ പ്രശ്നമാണ്. മനുഷ്യജീവനെ ഹനിക്കുന്ന തെരുവുനായ്ക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന മൃഗനിയമത്തില്‍ മാറ്റം വരുത്താൻ കേന്ദ്ര സർക്കാരിനോട് കേരള സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെടണം.

ഹൈക്കോടതി നിർദ്ദേശിച്ച പോലെ തെരുവുനായ ശല്യം ഒരു സംസ്ഥാന ദുരന്തമായി കേരള സർക്കാർ പ്രഖ്യാപിക്കണം. വളർത്തുനായ്ക്കള്‍ക്ക് ലൈസൻസ് ഏർപ്പെടുത്തുകയും അവർ പുറത്തുള്ള ആരെയെങ്കിലും കടിച്ചാല്‍ ഉടമകളെ ശിക്ഷിക്കാൻ നിയമമുണ്ടാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group