
പൊൻകുന്നം: വീശിയടിച്ച കാറ്റ് വൈദ്യുതി മേഖലയിലും കാർഷിക രംഗത്തും കനത്ത നാശം വരുത്തി.എലിക്കുളം, ചിറക്കടവ് മേഖലയില്‍ വ്യാപക കൃഷിനാശം. വാഴക്കൃഷിയിലാണ് അധികവും നഷ്ടം.ഓണവിപണി ലക്ഷ്യമിട്ട് ഏത്തവാഴ കൃഷി ചെയ്ത തോട്ടങ്ങളില്‍ കാറ്റ് നാശം വിതച്ചു. എലിക്കുളം പഞ്ചായത്തിലെ മല്ലികശേരി, കാരക്കുളം, ഏഴാംമൈല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നഷ്ടം.കുലച്ചതും കുടം വന്നതുമായ വാഴക്കൃഷിയാണ് നശിച്ചത്. വിളവെടുക്കാറായ കൃഷിയും കാറ്റിൽ നശിച്ചത് കർഷകരെ സങ്കടത്തിലാക്കി
ഏത്തവാഴകള്‍, റബർ മരങ്ങള്‍, കുരുമുളക്, റമ്ബൂട്ടാൻ എന്നിവ നശിച്ചു. ജോർജ് പവ്വത്ത്, സക്കറിയ ഇടശേരിപവ്വത്ത്, ഷിജോ മാത്യു പതിയില്‍, സതീഷ്കുമാർ കൂരാലി എന്നിവരുടെ കൃഷിയിടങ്ങളില്‍ നാശനഷ്ടമുണ്ടായി. കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ എലിക്കുളം കൃഷി ഓഫീസർ കെ. പ്രവീണ്‍, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയി എന്നിവർ സന്ദർശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.
ചിറക്കടവ് പഞ്ചായത്തില്‍ തെക്കേത്തുകവല, കൈലാത്തുകവല മേഖലകളില്‍ റബർമരങ്ങളും വാഴകളും നശിച്ചു. ചിറക്കടവ് കൃഷി ഓഫീസർ അജിത പ്രകാശ്, കൃഷി അസിസ്റ്റന്റ് ശ്രീജ മോഹൻ, കാർഷിക വികസനസമിതി അംഗങ്ങളായ കെ.കെ. ശ്രീധരൻപിള്ള, സുഭാഷ് ചിറക്കടവ് തുടങ്ങിയവർ കൃഷിയിടങ്ങള്‍ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി, പമ്ബാവാലി, മുക്കൂട്ടുതറ ഉള്‍പ്പെടെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആഞ്ഞുവീശിയ കാറ്റ് വ്യാപകമായാണ് നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചത്. ഒട്ടേറെ വീടുകളില്‍ മരങ്ങള്‍ വീണു. മൂക്കുട്ടുതറയില്‍ ഇടകടത്തി മന്ദിരംപടി അരിവച്ചാംകുഴി ഭാഗത്ത് അഞ്ഞിലിമൂട്ടില്‍ സി.കെ. ഗോപിയുടെ വീടിന്റെ മേല്‍ക്കൂര പൂർണമായും കാറ്റില്‍ പറന്നുപോയി. വീട്ടില്‍ ആരും ഇല്ലാഞ്ഞതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.







