കുമരകം പുതിയകാവ്, തുമ്പേക്കളം സെന്റ് മേരീസ് ചാപ്പൽ, നാഷണാന്ത്ര ക്ഷേത്രം, പള്ളിച്ചിറ ഗുരു മന്ദിരം തുടങ്ങി നിരവധി ഇടങ്ങളിൽ മോഷണക്കേസുകളിൽ പ്രതികളായ യുവാക്കൾ കുമരകം പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: കുമരകം തിരുവാർപ്പ് മേഖലകളിലായി മോഷണം നടത്തിയിരുന്ന സംഘം അറസ്റ്റിൽ 2024 ആഗസ്റ്റിൽ കുമരകം പുതിയകാവിലുള്ള പൂട്ടികിടന്ന വീട്ടിലും,  2025 മാർച്ച് മാസം തുമ്പേക്കളം സെൻറ് മേരീസ് ചാപ്പലിൽ നിന്നും, 2025 ജൂലൈയിൽ നാഷണാന്ത്ര ക്ഷേത്രത്തിൽ നിന്നും,  പള്ളിച്ചിറ ഗരുമന്ദിരത്തിൽ നിന്നും മോഷണം നടന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത് കേസുകളിലാണ് കള്ളനെ പിടികൂടിയത്.

video
play-sharp-fill

ഷബീർ ക്സാസി, മുഹമ്മദ് സുമോൻ എന്നിവരെ കുമരകം പോലീസ് തൃശൂർ കൊടുങ്ങല്ലൂരിൽ നിന്നും ചേർപ്പിൽ നിന്നും അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇവരെ 26.07.2025 തിയതി കുമരകം ഇൻസ്പെക്ടർ ഷിജി.കെ യുടെ നിർദ്ദേശാനുസരണം എസ്.ഐ ഹരിഹരകുമാർ നായർ, എസ്സിപി ഒ മാരായ യേശുദാസ്,  സജയകുമാർ,  സജിത്ത് കുമാർ, സി പി ഒ ജാക്സൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.