ചിറ്റാരിക്കാലിൽ 17 കാരനെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കാസർകോട് കോടതിയിൽ കീഴടങ്ങി

Spread the love

കാസർകോട്: ചിറ്റാരിക്കാലിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ആയിരുന്ന ഫാ. പോൾ തട്ടുംപറമ്പിൽ ആണ് കാസർകോട് കോടതിയിൽ കീഴടങ്ങിയത്.

17 വയസ്സുകാരനെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. കേസിന് പിന്നാലെ ഫാ. പോൾ തട്ടുംപറമ്പിൽ ഒളിവിൽ പോയിരുന്നു. തുടർന്ന് ഇന്ന് കീഴടങ്ങുകയായിരുന്നു. 2024 മേയ് 15 മുതൽ ഓഗസ്റ്റ് 13 വരെയുള്ള സമയത്ത് പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.