ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ പ്രസവിച്ച് യുവതി; മണിമല സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി പാമ്പാടി താലൂക്ക് ആശുപത്രി ആംബുലൻസ് ജീവനക്കാർ

Spread the love

പാമ്പാടി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു.

മണിമല സ്വദേശിയായ യുവതിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. പാമ്പാടി താലൂക്ക് ആശുപത്രിയുടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പോകുന്നതിനിടയിലാണ് മണർകാട് ഭാഗത്ത് വച്ച് യുവതി പ്രസവിച്ചത്.

ആംബുലൻസ് ഡ്രൈവർ അഭിലാഷ്, നഴ്‌സിംഗ് ഓഫിസർ ദീപ എസ്. പിള്ള, സന്ധ്യ കെ ആർ തുടങ്ങിയവരുടെ അവസരോചിതമായ ഇടപെടലാണ് അമ്മക്കും കുഞ്ഞിനും രക്ഷയായത്. ഉടൻ തന്നെ അമ്മയേയും കുഞ്ഞിനേയും
ആംബുലൻസിൽ
മണർകാട് സെന്റ്‌ മേരീസ് ആശുപത്രിയിൽ തുടർ ചികിത്സക്കായി പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ആശുപത്രിയിലെ ഡോ: സ്നേഹയുടെ നേതൃത്തത്തിൽ തുടർ ചികിത്സ ആരംഭിച്ചു .
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു