ചപ്പാത്തി ഇഷ്ടമല്ലാത്തവരാണോ നിങ്ങള്‍? എന്നാല്‍ കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയില്‍ ചപ്പാത്തി കൊണ്ടൊരു നൂഡില്‍സ് തയ്യാറാക്കിയാലോ ? റെസിപ്പി ഇതാ

Spread the love

കോട്ടയം: ചപ്പാത്തി ഇഷ്ടമല്ലാത്തവരാണോ നിങ്ങള്‍ എന്നാല്‍ കുട്ടികള്‍ക്കും മുതിർന്നവർക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന രീതിയില്‍ ചപ്പാത്തി കൊണ്ടൊരു നൂഡില്‍സ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

video
play-sharp-fill

ചേരുവകള്‍

ചപ്പാത്തി – 3
വെളുത്തുള്ളി – 1 ടേബിള്‍ സ്പൂണ്‍
സവാള – 1
കാബേജ് – 1 കപ്പ്‌
കാരറ്റ് – 1/2 കപ്പ്
കാപ്സിക്കം – 1/2 കപ്പ്
ടൊമാറ്റോ കെച്ചപ്പ് – 2 ടേബിള്‍ സ്പൂണ്‍
സോയാസോസ് – 1 ടീസ്പൂണ്‍
റെഡ് ചില്ലി സോസ് – 1 ടീസ്പൂണ്‍
ഗ്രീൻ ചില്ലി സോസ് – 1 ടീസ്പൂണ്‍
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ഉപ്പ്‌
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചപ്പാത്തി കനം കുറച്ചു നീളത്തില്‍ നുറുക്കുക. എണ്ണചൂടാക്കി ചപ്പാത്തി വറുത്തെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടായാല്‍ വെളുത്തുള്ളി ചേർത്ത് വഴന്നു വന്നതിനു ശേഷം സവാള ചേർക്കുക. സവാള ഒന്നു വഴന്നു വന്നതിനു ശേഷം പച്ചക്കറികളും ആവശ്യത്തിന് ഉപ്പും ചേർക്കുക. വെന്തതിനു ശേഷം സോസുകളും ചപ്പാത്തിയും ചേർക്കുക. നല്ലവണ്ണം യോജിപ്പിച്ചതിനു ശേഷം വാങ്ങാം, ചപ്പാത്തി നൂഡില്‍സ് തയാർ…