ബിഹാറിലെ പട്നയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

Spread the love

പട്ന: ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സുരേന്ദ്ര കെവാത്ത് (52) ആണ് കൊല്ലപ്പെട്ടത്.

video
play-sharp-fill

ശനിയാഴ്ച രാത്രി പുൻപുൻ ബ്ലോക്കിലെ പിപ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷെയ്ഖ്പുര ഗ്രാമത്തിലായിരുന്നു സംഭവം.

പുൻപുനിലെ ബിജെപി കിസാൻ മോർച്ചയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ നാല് തവണ വെടിയുതിർക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരാവസ്ഥയിലായ സുരേന്ദ്രയെ പട്‌ന എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

മൃഗഡോക്ടറും കർഷകനുമായിരുന്ന സുരേന്ദ്ര കെവാത്തിന്റെ കൊലപാതകത്തിനു പിന്നിൽ വ്യക്തിവൈരാഗ്യമോ രാഷ്ട്രീയ വൈരാഗ്യമോ ആയിരിക്കാമെന്നാണ് പോലീസിന്റെ സംശയം.