ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

Spread the love

കൊടുമണ്‍: ബൈക്കിന് തീ പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന
ആയിരുന്ന ആള്‍ മരിച്ചു. അങ്ങാടിക്കല്‍ തെക്ക് പ്രീതാ ഭവനത്തില്‍ രാജന്‍ (58) ആണ് മരിച്ചത്. കഴിഞ്ഞ ഏഴിന് വൈകിട്ട് മൂന്നു മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപം വച്ചാണ് അപകടം നടന്നത്.

അറ്റകുറ്റപണിയ്ക്കായി അടൂരിലുള്ള വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടു പോകും വഴിയാണ് ബൈക്കിന് തീ പിടിച്ചത്. തീ ആളിപ്പടര്‍ന്നതിനാല്‍ രാജന് ബൈക്കില്‍ നിന്നും ഇറങ്ങാന്‍ ആയില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ചുനക്കരയില്‍ ലബോറട്ടറി നടത്തിവരികയായിരുന്നു.

ഭാര്യ: പ്രഭ. മക്കള്‍: അജിന്‍ രാജ്, അജു പ്രിയ. മരുമകന്‍: വിനയ്. സംസ്‌ക്കാരം ഞായര്‍ 12.30 ന് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group