Spread the love

കോട്ടയം: സേമിയ ഉണ്ടോ? എങ്കില്‍ ബ്രേക്ഫാസ്റ്റിന് ഒരുഗ്രൻ ഉപ്പുമാവ് റെഡി. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വെറൈറ്റി ഉപ്പുമാവ് റെസിപ്പി നോക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

സേമിയ – 1 കപ്പ്‌
ഉള്ളി – 1/4 കപ്പ്‌
പച്ചമുളക് – 2 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത്
തേങ്ങ ചിരകിയത്
കടുക്
ഉഴുന്ന് പരിപ്പ് -1 ടീസ്പൂണ്‍
കടല പരിപ്പ് -1 ടീസ്പൂണ്‍
ചുവന്ന മുളക് -2 എണ്ണം
വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
വെള്ളം – 2.5 കപ്പ്‌
ഉപ്പ് -ആവശ്യത്തിന്
കറി വേപ്പില
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഫ്രൈയിങ് പാനില്‍ സേമിയ വറുത്തെടുക്കുക. എണ്ണ ഉപയോഗിക്കരുത്. ഇനി ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുകു പൊട്ടിക്കുക. ഇനി അതിലേക്ക് കടലപരിപ്പ്, ഉഴുന്നു പരിപ്പ്, ചുവന്ന മുളകു എന്നിവ ഇട്ടു വറക്കുക. അതിനുശേഷം അതിലേക്ക് ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്തു തിളപ്പിക്കുക. ഇത് തിളച്ചു വരുമ്പോള്‍ അതിലേക്ക് ആദ്യം വറത്തു വച്ച സേമിയ ചേർത്തു കൊടുക്കുക. അതിനുശേഷം അത് അടച്ചു വച്ചു വേവിക്കുക. വെള്ളം വറ്റി സേമിയ വെന്തു കഴിയുമ്ബോള്‍ തേങ്ങ ചേർക്കുക. ഒപ്പം കുറച്ചു വെളിച്ചെണ്ണയും മല്ലിയിലയും കൂടി ചേർത്തു കഴിഞ്ഞാല്‍ സേമിയ ഉപ്പുമാവ് റെഡി.