Spread the love

പത്തനംതിട്ട: അടൂർ അറുകാലിക്കലിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു. രാഷ്ട്രീയപരമായ ആക്രമണമല്ലെന്നും അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ടതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു.

video
play-sharp-fill

ആസാദ് എന്ന സിപിഐ പ്രവർത്തകനാണ് വെട്ടേറ്റത്. ഇദ്ദേഹത്തിൻ്റെ കാലിനാണ് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.