Spread the love

കോട്ടയം : വിരിപ്പുകാലാ ശ്രീനാരായണ ബോട്ട്ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ടൂറിസം വകുപ്പിന്റെയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും, കുമരകം അയ്മ‌നം ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ നടക്കുന്ന 37 -ാമത് ജലമേളയുടെ പ്രവർത്തനോദ്ഘാടനം
രാജേഷ് ബാബുവിൽ (ഗാർഗി ഹോംസ്‌റ്റേ) നിന്നും ആദ്യസംഭാവന കേരള സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി. എൻ വാസവൻ ഏറ്റുവാങ്ങി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.

video
play-sharp-fill

കവണാറ്റിൻകര ടൂറിസം ഡിപ്പാർട്ട്മെൻ്റ് ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് എം.കെ. പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു.കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ,അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, കുമരകം പഞ്ചായത്ത് വൈസ്: പ്രസിഡന്റ് ആർഷ ബൈജു , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിത ലാലു , രതീഷ് കെ. വാസു , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.കെ ജോഷി,സ്മിതാ സുനിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

ക്ലബ്ബ് ഭാരവാഹികളായ മോഹൻദാസ് അറ്റുചിറയിൽ, പി.ബി.അശോകൻ , അശോകൻ കരീമഠം എന്നിവർ യോഗത്തിൽ സംസാരിച്ചു. ക്ലബ്ബ് അംഗവും ജലഗതാഗത വകുപ്പ് സ്റ്റേഷൻ മാസ്റ്ററുമായ ഷാനവാസ് ഖാനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു . യോഗത്തിന് ക്ലബ്ബ് സെക്രട്ടറി ബാബു ഉഷസ്സ് സ്വാഗതവും ട്രഷറർ സാൻ്റപ്പൻ നന്ദിയും പറഞ്ഞു.2025 സെപ്റ്റംബർ 6ന് വൈകിട്ട് 3 മണിക്കാണ് പരിപാടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group