സ്വന്തം ലേഖകൻ
കോട്ടയം: ജോസ് കെ മാണിയെ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുത്ത നടപടിയിൽ സ്റ്റേ. തൊടുപുഴ മുൻസിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയാണ് സ്റ്റേ. ജോസഫ് വിഭാഗം നേതാക്കൾ നൽകിയ ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്.
ചെയർമാനെ തിരഞ്ഞെടുത്തതിനും ജോസ് കെ. മാണി തൽസ്ഥാനത്ത് തുടരുന്നതിനുമാണ് കോടതിയുടെ സ്റ്റേ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫർ, മനോഹരൻ നടുവിലത്ത് എന്നിവരാണ് ഹർജിനൽകിയത്.
കഴിഞ്ഞ ദിവസം നടന്ന കേരള കോൺഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയർമാനായി നിശ്ചയിച്ചത്. പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കാൻ കേരള കോൺഗ്രസ് എം നേരത്തെ സ്പീക്കറോട് സാവകാശം തേടിയിരുന്നു.