
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കാറിന് തീയിട്ട് അജ്ഞാതൻ.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പുറകുവശം താമസിക്കുന്ന കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാറാണ് വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടു കൂടി അജ്ഞാൻ പെട്രോൾ ഒഴിച്ച് കത്തിച്ചത്.
കാർ പൂർണ്ണമായും കത്തിനശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജമ്മയുടെ വിദേശത്തുള്ള മകൾ കവിതയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.
തീ വിടിനകത്തേക്കും പടർന്നു.
കട്ടിൽ, മെത്ത, ദിവാൻകോട്ട് എന്നിവയും
കത്തി നശിച്ചു.
ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ
വീട്ടിലേക്ക് കൂടുതൽ തീ പടരാതെ വൻ അപകടം ഒഴിവായി.
ഈ സമയം രാജമ്മയുടെ മകൾ ലേഖ, കൊച്ചുമക്കളായ നാലു വയസ്സുള്ള അർഷിത, മിഥുൻ മോഹൻ, നിഥിൻ മോഹർ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്.
സംഭവത്തിന്റെ സി.സി ടി വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.
ചെങ്ങന്നൂർ പോലീസ് സംഭവ സ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു.